കൊച്ചി: ബഫര്‍ സോണ്‍ വിഷയത്തില്‍ കേരളത്തിലെ മലയോര കര്‍ഷകജനതയുടെ ആശങ്കകള്‍ അടങ്ങിയ നിവേദനം കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ബുപേന്ദ്ര യാദവിന് കെസിബിസി സംഘം നല്കി.
കുമളിയില്‍ അനുവദിച്ച കൂടിക്കാഴ്ചയ്ക്കിടെ, കെസിബിസിയുടെ ജസ്റ്റീസ് പീസ് ആന്‍ഡ് ഡെവലപ്മെന്റ് കമ്മീഷന് ചെയര്മാന് മാര്‍ ജോസ് പുളിക്കല്‍, ഇടുക്കി ബിഷപ് മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നല്‍കിയത്.
കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. ജേക്കബ് ജി പാലയ്ക്കാപ്പിള്ളി, കേരള കര്‍ഷക അതിജീവന സംയുക്തസമിതി ചെയര്മാന് ഫാ. ജേക്കബ് മാവുങ്കല്‍, സംസ്ഥാന കമ്മിറ്റി അംഗം വി.സി. സെബാസ്ററ്യൻ, ജാഗ്രതാ കമ്മീഷന് സെക്രട്ടറി ഫാ. മൈക്കിള്‍ പുളിക്കല്‍ എന്നിവരും നിവേദകസംഘത്തിലുണ്ടായിരുന്നു.
ആശങ്കകളകറ്റാനുള്ള ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കുമെന്ന് ഉറപ്പു നല്കിയ മന്ത്രി സംസ്ഥാന സര്‍ക്കാര്‍തലത്തില്‍ സത്വര ഇടപെടലുകള്‍ അനിവാര്യമാണെന്ന് ഓര്‍മിപ്പിച്ചു. കേന്ദ്ര വനം പരിസ്ഥിതി സഹമന്ത്രി അശ്വിനി കുമാര്‍ ചൗബേയും സന്നിഹിതനായിരുന്നു.