കൊച്ചി: ആലുവ രാജഗിരി ആശുപത്രിയിൽ ലോക അവയവദാന ദിനാചരണം നടത്തി. അവയവദാതാക്കളെ ആദരിക്കുന്നതിനും അനേകം ജീവിതങ്ങളെ സ്പര്‍ശിച്ച മഹത്തായ പ്രവൃത്തിയെ അനുസ്മരിച്ചുമുള്ള ‘നവജീവന്‍’ എന്ന പരിപാടി നടന് റോഷന് മാത്യു ഉദ്ഘാടനം ചെയ്തു.
രാജഗിരി ആശുപത്രിയില്‍ അവയവമാറ്റ ശസ്ത്രക്രിയ നടത്തിയ രോഗികള്‍ക്കും അവരുടെ ദാതാക്കള്‍ക്കും മരണമടഞ്ഞ ദാതാക്കളുടെ കുടുംബാംഗങ്ങള്‍ക്കും സബ്സിഡി നിരക്കില്‍ ചികിത്സ നല്കുന്ന പദ്ധതിയാണ് നവജീവന്‍.
ചുരുങ്ങിയ കാലത്തിനുള്ളില്‍ ജീവിച്ചിരിക്കുന്ന ദാതാവില്‍ നിന്നും മരിച്ച ദാതാവില്‍ നിന്നുമായി 30 ലധികം കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ രാജഗിരി ആശുപത്രി പൂര്‍ത്തിയാക്കി. സമഗ്രവും രോഗീ കേന്ദ്രീകൃതവുമായ ചികിത്സ നല്‍കുന്നതിനുള്ള ഏറ്റവും പുതിയതും മികച്ചതുമായ സൗകര്യങ്ങളും ഉപകരണങ്ങളും രാജഗിരി ആശുപത്രിയില്‍ സജ്ജീകരിച്ചതായി അധികൃതർ അറിയിച്ചു.
ഒരു വയസിന് താഴെയുള്ള കുട്ടികളില്‍ പോലും അവയവമാറ്റം നടത്താന്‍ സാധിക്കുന്ന വിധത്തില്‍ അത്യാധുനിക സൗകര്യങ്ങള്‍ രാജഗിരിയില്‍ ഒരുക്കിയിട്ടുണ്ട്. വിദഗ്ധരായ സര്ജന്മാര്, ഫിസിഷ്യന്മാര്, മറ്റ് ഹെല്‍ത്ത്കെയര്‍ പ്രഫഷണലുകള്‍ എന്നിവരടങ്ങുന്ന വിദഗ്ധരും പ്രഗത്ഭരുമായ ഒരു സംഘമാണ് രാജഗിരി ആശുപത്രിയിലെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ക്ക് നേതൃത്വം നല്‍കുന്നത്.