തിരുവനന്തപുരം: മുഖ്യമന്ത്രി, മന്ത്രിമാർ, പൗരപ്രമുഖർ തുടങ്ങിയവർക്കായി സ്വാതന്ത്ര്യ ദിനത്തിന്റെ വൈകുന്നേരം ഗവർണർ ഒരുക്കുന്ന വിരുന്നു സൽക്കാരം(അറ്റ് ഹോം) ഇത്തവണ റദ്ദാക്കി.
കനത്ത മഴമൂലം ജനങ്ങൾക്കുണ്ടായ ദുരിതം കണക്കിലെടുത്താണ് ഇത്തവണ വിരുന്നു സത്കാരം ഒഴിവാക്കിയതെന്നു രാജ്ഭവൻ അറിയിച്ചു. ഇതിനായി മാറ്റി വച്ച തുക മഴക്കെടുതി ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നൽകാനാണു ഗവർണറുടെ തീരുമാനം.