കോന്നി: ഗൂഗിൾമാപ്പ് നോക്കി കാനനപാതയിലൂടെ അച്ചൻകോവിലേക്കു ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ കാട്ടാനക്കൂട്ടത്തിന്റെ മുന്നിൽപെട്ട അച്ഛനും മകളും പരിക്കുകളോടെ തലനാരിഴയ്ക്കു രക്ഷപെട്ടു. കരുനാഗപ്പള്ളി ലാലാജി ജംഗ്ഷനിൽ ചെന്നിരവിള പുത്തൻവീട്ടിൽ നവാസ്(52), മകൾ നെഹില(16) എന്നിവരാണ് കാട്ടാനക്കൂട്ടത്തിന്റെ മുന്പിൽ നിന്നു കഷ്ടിച്ചു രക്ഷപെട്ടത്.
കോന്നി അച്ചൻകോവിൽ പാതയിലായിരുന്നു സംഭവം. പരിക്കേറ്റ ഇരുവരെയും അച്ചൻകോവിൽ പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ പ്രഥമ ശുശ്രൂഷകൾ നൽകിയതിനു ശേഷം പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇതേപാതയിൽ ബൈക്കിൽ യാത്ര ചെയ്ത മറ്റൊരു യാത്രക്കാരനായ സിബി ശങ്കുവാണ് ഇരുവരെയും രക്ഷിച്ചത് ആശുപത്രിയിലാക്കിയത്.