കൊച്ചി: കരുവന്നൂര്‍ സര്‍വീസ് സഹകരണബാങ്കിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ പ്രത്യേക പദ്ധതിക്കു രൂപം നല്‍കിയെന്നും ഇതിന്റെ ഭാഗമായി മൂന്നു മാസത്തിനുള്ളില്‍ 50 കോടി രൂപ സമാഹരിക്കുമെന്നും സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി.
കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിക്ഷേപിച്ച തുക ലഭിക്കാന്‍ ഇരിങ്ങാലക്കുട സ്വദേശി ജോഷി ആന്റണി ഉള്‍പ്പെടെയുള്ളവര്‍ നല്കിയ ഹര്‍ജികളിലാണു സര്‍ക്കാര്‍ ഇക്കാര്യം വിശദീകരിച്ചത്. കരുവന്നൂര്‍ ബാങ്കിന്റെ ആസ്തികള്‍ പണയം വച്ച് കേരള ബാങ്കില്‍നിന്ന് വായ്പയായി 25 കോടി രൂപയും സഹകരണ ക്ഷേമ ബോര്‍ഡില്‍നിന്നു പത്തുകോടി രൂപയും ലഭ്യമാക്കാനാണു പ്രധാനമായും ഉദേശിക്കുന്നതെന്നു സ്പെഷല്‍ ഗവ. പ്ലീഡര്‍ പി.പി. താജുദ്ദീന് വ്യക്തമാക്കി. സമാഹരിക്കുന്ന തുകയില്‍നിന്നു നിക്ഷേപകരുടെ അത്യാവശ്യങ്ങള്‍ കണക്കിലെടുത്തു പണം നല്‍കും. ചെറിയ നിക്ഷേപപദ്ധതികളിലൂടെ കരുവന്നൂര്‍ ബാങ്കിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തും.
നിക്ഷേപകര്‍ക്ക് ഏതു മാനദണ്ഡമനുസരിച്ചാണു തുക തിരിച്ചു നല്‍കുന്നതെന്നും പണം തിരിച്ചു കിട്ടാന്‍ നിക്ഷേപകര്‍ എന്തു ചെയ്യണമെന്നും വിശദീകരിക്കാന്‍ ജസ്റ്റീസ് ടി.ആര്. രവി നിര്‍ദേശിച്ചു. ഇതു സംബന്ധിച്ച് റിപ്പോര്‍ട്ടു നല്കാന് സര്‍ക്കാരിനും സഹകരണ വകുപ്പ് രജിസ്ട്രാര്‍ക്കും സിംഗിള്‍ബെഞ്ച് നിര്‍ദേശം നല്കി.
കരുവന്നൂര്‍ ബാങ്കില്‍നിന്നുള്ള വായ്പകള്‍ തിരിച്ചുപിടിക്കാനായി കൂടുതല്‍ സെയില്‍ ഓഫീസര്‍മാരെ നിയമിക്കുമെന്നു സര്‍ക്കാര്‍ വ്യക്തമാക്കി. വായ്പകള്‍ തിരിച്ചടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയവരുടെ വസ്തുവകകള്‍ ലേലം ചെയ്യുന്നതിനു സ്റ്റേ അനുവദിച്ച കേസുകളും ഇതോടൊപ്പം പരിഗണിച്ചു.
ഇത്തരം ഹര്‍ജികളില്‍ കുറച്ചു തുക നിശ്ചിതസമയത്തിനകം അടയ്ക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇതു പാലിച്ചിട്ടില്ലാത്തവരുടെ കാര്യത്തില്‍ ലേലനടപടികള്‍ തുടരാമെന്നും ഹൈക്കോടതി വ്യക്തമാക്കി. ഹര്‍ജികള്‍ 25നു വീണ്ടും പരിഗണിക്കും.