കൊച്ചി: സില്‍വര്‍ലൈന്‍ പദ്ധതിക്കുവേണ്ടി കെ-റെയില്‍ എന്നെഴുതിയ കോണ്‍ക്രീറ്റ് കുറ്റികള്‍ സ്ഥാപിക്കുന്നതു ചോദ്യംചെയ്ത് കോട്ടയം സ്വദേശി മുരളീകൃഷ്ണന് ഉള്‍പ്പെടെയുള്ളവര്‍ നല്കിയ ഹര്‍ജികള്‍ ഹൈക്കോടതി 19നു പരിഗണിക്കാന്‍ മാറ്റി.
പദ്ധതിക്കുവേണ്ടിയുള്ള സാമൂഹ്യാഘാത പഠനവും സര്‍വേയും ഏതു ഘട്ടത്തിലെത്തിയെന്ന് അറിയിക്കാന്‍ നേരത്തേ ഹൈക്കോടതി സര്‍ക്കാരിനോടു നിര്‍ദേശിച്ചിരുന്നു. ഇന്നലെ ഹര്‍ജി പരിഗണിച്ചപ്പോള്‍, ഇതിനു കൂടുതല്‍ സമയം വേണമെന്നു സര്‍ക്കാര്‍ അഭിഭാഷകന് ആവശ്യപ്പെട്ടു. തുടര്‍ന്നാണ് ജസ്റ്റീസ് ദേവന് രാമചന്ദ്രന് ഹര്‍ജി മാറ്റിയത്.