തിരുവനന്തപുരം: ജെഇഇ മെയിൻ രണ്ടാം സെഷനിൽ മുഴുവൻ സ്കോറും സ്വന്തമാക്കി സംസ്ഥാനത്ത് ഒന്നാമനായി തോമസ് ബിജു.
ആദ്യ സെഷനിൽ 100 ശതമാനം സ്കോർ നേരിയ വ്യത്യാസത്തിൽ നഷ്ടമായ തോമസ് ബിജു ചീരംവേലിന് ഇക്കുറി മിന്നും നേട്ടമാണ് ലഭിച്ചത്. കേശവദാസപുരം കാക്കനാട് ലെയ്നിൽ കാവ്യാഞ്ജലിയിൽ തോമസ് ബിജു ചീരംവേലി അഖിലേന്ത്യാടിസ്ഥാനത്തിൽ 17-ാം റാങ്കാണ് സ്വന്തമാക്കിയത്.
സിബിഎസ്ഇ 12-ാം ക്ലാസിൽ 99. 4 ശതമാനം വിജയം നേടിയതിന്റെ ആഹ്ലാദത്തിനിടെയാണ് ജെഇഇയിൽ മുഴുവൻ സ്കോറും കൈവരിക്കാനായത്. മദ്രാസ് ഐഐടിയിൽ കന്പ്യൂട്ടർ സയൻസിന് ചേരണമെന്നാണ് ആഗ്രഹം.
പത്താംക്ലാസ് വരെ മുക്കോലയ്ക്കൽ സെന്റ് തോമസ് സ്കൂളിലും 12 ാം ക്ലാസ് വിശ്വപ്രകാശ് സെൻട്രൽ സ്കൂളിലുമായിരുന്നു പഠനം. ഐഎസ്ആർഒയിൽ എൻജിനിയറായ ആലപ്പുഴ മുട്ടാർ ചീരംവേലിൽ വേലിപ്പറന്പിൽ ബിജു. സി. തോമസിന്റെയും തിരുവനന്തപുരം ഗവ. വിമൻസ് കോളജിൽ അസി. പ്രൊഫസറായ പത്തനംതിട്ട മല്ലശേരിമുക്ക് റാവുർവീട്ടിൽ റീനി രാജന്റെയും മകനാണ്.