കോട്ടയം: ചിങ്ങം ഒന്ന് കർഷക കരിദിനം പ്രഖ്യാപിച്ച് പ്രതിഷേധവുമായി ഇൻഫാം. ബഫർ സോണ്‍ ഉൾപ്പെടെ ഭൂവിഷയങ്ങൾ അടിച്ചേൽപ്പിച്ച് കർഷകദ്രോഹ സമീപനവുമായി സർക്കാർ നീങ്ങുന്പോൾ കൃഷിവകുപ്പ് നടത്തുന്ന കർഷകദിനാചരണം കർഷകരോട് നീതിപുലർത്തുന്നതല്ലെന്നും വിവിധ കർഷകസംഘടനകൾ സഹകരിച്ച് നടത്തുന്ന കർഷക കരിദിന പ്രതിഷേധങ്ങൾക്ക് പിന്തുണ നൽകുന്നുവെന്നും ഇൻഫാം ദേശീയ സമിതി പ്രഖ്യാപിച്ചു.
ചിങ്ങം ഒന്ന് ഈ മാസം 17 ന് കേരളത്തിലുടനീളം വിവിധ കേന്ദ്രങ്ങളിൽ കർഷകരുടെ കരിദിന പ്രതിഷേധ മാർച്ചുകളും ധർണയും പന്തംകൊളുത്തി പ്രകടനങ്ങളും നടത്തും. വിവിധ ഫോറസ്റ്റ്, റവന്യൂ, കൃഷി ഓഫീസുകളുടെ മുന്‍പിലേയ്ക്ക് കർഷകർ ജാഥ നടത്തും. വിവിധ കർഷകസംഘടനകൾ ഒത്തുചേർന്നുള്ള കരിദിന പ്രതിഷേധത്തിൽ ഇൻഫാം പങ്കുചേരും.
ദേശീയ ചെയർമാൻ മോണ്‍. ജോസഫ് ഒറ്റപ്ലാക്കലിന്റെ അധ്യക്ഷതയിൽ ചേർന്ന ദേശീയ സമിതി രക്ഷാധികാരി ബിഷപ് റെമീജിയസ് ഇഞ്ചനാനിയിൽ ഉദ്ഘാടനം ചെയ്തു. ദേശീയ പ്രസിഡന്റ് പി.സി. സിറിയക്, സെക്രട്ടറി ജനറൽ വി.സി.സെബാസ്റ്റ്യൻ എന്നിവർ വിഷയാവതരണം നടത്തി.