നെടുമ്പാശേരി: വിമാനത്താവളത്തിൽ വന്നിറങ്ങിയ യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ അഞ്ചുപേർ അറസ്റ്റിലായി. കണ്ണൂർ പാനൂർ ശ്രീനിലയത്തിൽ ശ്രീലാൽ (32 ), പന്തക്കൽ കാർത്തികയിൽ റെനീഷ് (32), പാനൂർ മനീക്കര ലിബിൻ (32), പാനൂർ വാരിയം കണ്ടത്തിൽ അജ്മൽ (27), ചൊക്ലി കുന്നുമ്മക്കണ്ടി നജീബ് (22) എന്നിവരെയാണ് നെടുമ്പാശേരി പോലീസ് അറസ്റ്റ് ചെയ്തത്.
ശനിയാഴ്ച രാവിലെ ഒമാനിൽനിന്നു കൊച്ചി വിമാനത്താവളത്തിൽ വിമാനമിറങ്ങിയ ഹഫ്സൽ എന്നയാളെ പ്രതികൾ ഇന്നോവ വാഹനത്തിൽ തട്ടിക്കൊണ്ടുപോകുകയായിരുന്നു. ഇയാളുടെ കൈവശം ഉണ്ടായിരുന്ന ഒരു കിലോയോളം തൂക്കം വരുന്ന സ്വർണം സംഘം തട്ടിയെടുത്തെന്നും പരാതിയിൽ പറയുന്നു.
തലശേരിയിലെ ഹോട്ടലിൽനിന്നാണ് ഹഫ്സലിനെ കണ്ടെത്തിയതും പ്രതികളെ പിടികൂടിയതും. ആലുവ ഡിവൈഎസ്പി പി.കെ. ശിവൻകുട്ടി, ഇൻസ്പെക്ടർ സോണി മത്തായി, സബ് ഇൻസ്പെക്ടർ അനീഷ് കെ. ദാസ് തുടങ്ങിയവരാണ് അന്വേഷണസംഘത്തിലുള്ളത്.