സുബിൻ മാത്യു
2019-ൽ കെഎഎസ് പരീക്ഷ നിലവിൽ വന്നതിനു ശേഷം കേരളാ പിഎസ്സി പരീക്ഷ ഘടനയിലും റിക്രൂട്ടിംഗ് രീതികളിലും അടിമുടി മാറ്റം വരുത്തികൊണ്ടിരിക്കുന്നു.
റിക്രൂട്ടിംഗ് രീതിയിലെ മാറ്റം
വിവിധ പോസ്റ്റുകളിലെ യോഗ്യത അനുസരിച്ച് ശ്രേണികളായി തിരിച്ചാണ് ഇപ്പോൾ പി.എസ്.സി പരീക്ഷകൾ നടത്തുന്നത്. ഏറ്റവും പ്രധാനപ്പെട്ടതായി പ്രിലിംസ്, മെയിൻസ്, ഇന്റർവ്യൂ എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളായി നടക്കുന്ന കെഎഎസ് പരീക്ഷ അതിനു താഴെതട്ടിൽ ഉടൻ വരാനിരിക്കുന്ന ലോക്കൽ സെൽഫ് ഗവൺമെന്റ് സർവീസ് പരീക്ഷ ബിഡിഒ, മുനിസിപ്പൽ സെക്രട്ടറി, പഞ്ചായത്ത് സെക്രട്ടറി മുതലായവ ഉൾപ്പെടുന്നത്. അതിനുശേഷം വേണ്ടി ഡിഗ്രി ലെവൽ പരീക്ഷ, പ്ലസ് ടു ലെവൽ പരീക്ഷ, ടെൻത് ലെവൽ പരീക്ഷ. ലാസ്റ്റ് ഗ്രേസ് സെർവന്റ്സ് പരീക്ഷ.
2019 ന് മുന്പായി ഈ പോസ്റ്റുകളിലേക്ക് ഒറ്റ പരീക്ഷ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ നിലവിൽ താഴെതട്ടിലുള്ള പോസ്റ്റുകൾക്ക് പോലും പ്രിലിംസ്, മെയിൻസ് പരീക്ഷകളുണ്ട്. ഗസറ്റഡ് പോസ്റ്റുകളിലേക്ക് ഇന്റർവ്യൂ കൂടിയുണ്ട്. അതിനാൽ തന്നെ സ്ഥിരോത്സാഹവും ഉയർന്ന മാനസിക ശേഷിയും ഉള്ളവർക്കെ സർക്കാർ ജോലി ലഭിക്കുകയുള്ളൂ.
പരീക്ഷ ചോദ്യങ്ങളിൽ വന്ന ഘടനാമാറ്റം
മുമ്പൊക്കെ കൂടുതലായും പിഎസ്സി പരീക്ഷകൾക്കു ചോദിച്ചിരുന്നത് വൺവേഡ് ചോദ്യങ്ങളാണ്. റാങ്ക് ഫയലും സ്ഥിരമായി ആവർത്തിക്കുന്ന ചോദ്യങ്ങളും മനഃപാഠം പഠിച്ച് ഇത്തരം പരീക്ഷകൾ വിജയിക്കാൻ സാധിക്കുമായിരുന്നു.
എന്നാൽ, കഴിഞ്ഞ രണ്ടു വർഷം കൊണ്ട് ചോദ്യങ്ങളിൽ പ്രകടമായ മാറ്റം വന്നു കഴിഞ്ഞു. പ്രസ്താവന (സ്റ്റേറ്റ്മെന്റ്) ചോദ്യങ്ങൾക്കാണ് ഇപ്പോൾ പ്രാമുഖ്യം. അത് ഉദ്യോഗാർഥികളുടെ വിശകലനാത്മക ശേഷിയെ അളക്കുന്നു.
ഇത്തരം പരീക്ഷയിലെ മാറ്റങ്ങൾ ശ്രദ്ധിക്കാതെ പഴയപടി മനഃപാഠം തുടരുന്നത് സർക്കാർ ജോലി എന്ന സ്വപ്നം നേടുന്നതിന് വിലങ്ങുതടിയാകുന്നു.
ഒക്ടോബർ 22 ന് നടക്കുന്ന ഡിഗ്രി പ്രിംലിംസിന് കൺഫർമേഷൻ കൊടുക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 11.
17 പോസ്റ്റുകളിലേക്ക് പിഎസ്സി അപേക്ഷ ക്ഷണിച്ചു.ലക്ചറർ, ഡ്രൈവർ തുടങ്ങിയ 17 പോസ്റ്റുകളിലേക്ക് അപേക്ഷിക്കാവുന്ന അവസാന തീയതി ഓഗസ്റ്റ് 31. വിശദമായ നോട്ടിഫിക്കേഷക്ഷൻ പിഎസ്സി വെബ്സൈറ്റിൽ ലഭ്യമാണ്.