ചെറുതോണി: ഇടുക്കി ജല വൈദ്യുത പദ്ധതിയുടെ ഭാഗമായ ചെറുതോണി അണക്കെട്ട് തുറന്നു. ഇന്നലെ രാവിലെ 10 ന് അണക്കെട്ടിലെ മൂന്നാം നന്പർ ഷട്ടർ 40 സെന്റിമീറ്റർ ഉയർത്തി. തുടർന്ന് 10. 30ന് ഇതേ ഷട്ടർ 35 സെന്റി മീറ്റർ കൂടി ഉയർത്തി 75 സെന്റി മീറ്ററാക്കി. സെക്കന്റിൽ 50 ക്യുമെക്സ് (50000 ലിറ്റർ) ജലമാണ് പുറത്തേക്ക് ഒഴുക്കിയത്. അണക്കെട്ടിൽ റെഡ് അലർട്ട് നിലനില്ക്കുകയാണ്.
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തി പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ അളവ് വർധിപ്പിച്ചതും മഴ ശക്തമായി പെയ്യുന്നതും ഇടുക്കി അണക്കെട്ടിൽ ജലനിരപ്പുയരാൻ കാരണമായി.
കാലവർഷം ശക്തിയാർജിക്കുന്ന സാഹചര്യത്തിൽ ദുരന്തസാധ്യതകൾ കണക്കിലെടുത്ത് മുൻകരുതലെന്ന നിലയ്ക്കാണ് ഇടുക്കി അണക്കെട്ടിന്റെ മൂന്നു ഷട്ടറുകൾ തുറന്നത്.