കോഴിക്കോട്: ദുരൂഹസാഹചര്യത്തില്‍ മരണമടഞ്ഞ പന്തിരിക്കര സ്വദേശി ഇര്‍ഷാദ് ഉള്‍പ്പെട്ട സ്വര്‍ണക്കടത്തിലെ ഇടനിലക്കാരന് ദുബായില്‍ സ്വര്‍ണക്കടത്ത് സംഘത്തിന്റെ പിടിയിലെന്നു വിവരം. കണ്ണൂര്‍ സ്വദേശി ജസീലാണ് തടങ്കലിലായത്.
ജസീലിനു ക്രൂര മര്‍ദനമേറ്റതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.ഇര്‍ഷാദിനെ സ്വര്‍ണക്കടത്തിനുവേണ്ടി സ്വാലിഹിന്റെ സംഘവുമായി പരിചയപ്പെടുത്തിയത് ഇടനിലക്കാരന് ജസീലായിരുന്നു. നാട്ടിലെത്തിയ ഇര്‍ഷാദ് സ്വര്‍ണം മറ്റൊരു സംഘത്തിനു കൈമാറി.
സ്വര്‍ണം നഷ്ടപ്പെട്ടതോടെ സ്വാലിഹിന്റെ സംഘം ജസീലിനെ തടങ്കലിലാക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് സ്വാലിഹ് നാട്ടിലെത്തിയതും ഇര്‍ഷാദിനെ തട്ടിക്കൊണ്ടുപോയതുമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. കഴിഞ്ഞ ജൂലൈ ആറിനാണ് ഇര്‍ഷാദിനെ തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് മകനെ സ്വര്‍ണക്കടത്തുസംഘം തട്ടിക്കൊണ്ടുപോയെന്നു കാണിച്ച് പെരുവണ്ണാമുഴി പോലീസില്‍ മാതാപിതാക്കള്‍ പരാതി നല്‍കിയിരുന്നു.
അന്വേഷണം നടക്കുമ്പോഴാണ് കൊയിലാണ്ടി കടല്‍ത്തീരത്തുനിന്നു ലഭിച്ച മൃതദേഹം ഇര്‍ഷാദിന്റേതാണെന്നു ഡിഎന്‍എ പരിശോധനയില്‍ സ്ഥിരീകരിച്ചത്. ഇര്‍ഷാദിനെയും ഇതുപോലെ മര്‍ദ്ദിച്ച് അവശനാക്കിയ ചിത്രം ബന്ധുക്കള്‍ക്ക് അയച്ചുകൊടുത്തിരുന്നു.