നാദാപുരം: കവർച്ച, അടിപിടി, പോക്സോ കേസുകളിൽ പ്രതിയായി പോലീസിനെ വെട്ടിച്ച് ഒളിവിൽ കഴിയുകയായിരുന്ന പ്രതി വയനാട്ടിൽ അറസ്റ്റിൽ. വാണിമേൽ വെള്ളിയോട് സ്വദേശി തൈ വെച്ച കള്ളിയിൽ കൊയിലോത്ത് കണ്ടി ഇസ്മയിൽ (37)നെയാണു വളയം എസ്ഐ അജീഷ് വടക്കേടത്ത് അറസ്റ്റ് ചെയ്തത്.
ജൂൺ 28നു പുലർച്ചെ വാണിമേലിൽ പ്രായപൂർത്തിയാവാത്ത എട്ടു വയസുകാരനെ വീട്ടിൽ അതിക്രമിച്ച് കയറി പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസിലും, കുറ്റ്യാടി പോലീസ് സ്റ്റേഷൻ പരിധിയിലെ നരിപ്പറ്റയിൽ വീട്ടിൽ ഉറങ്ങി കിടക്കുകയായിരുന്ന വീട്ടമ്മയുടെ സ്വർണ പാദസരം കവർന്ന കേസിലും പ്രതി ഒളിവിലായിരുന്നു. വയനാട് ജില്ലയിലെ നിരവിൽ പുഴയിൽ നിന്നാണ് എസ്ഐയും സംഘവും പ്രതിയെ പിടികൂടിയത്.