നെടുമ്പാശേരി: അങ്കമാലി-ആലുവ ദേശീയപാതയിൽ കുഴിയിൽ വീണ് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം. സ്കൂട്ടറിൽനിന്നു തെറിച്ചു റോഡിൽ വീണ യാത്രികന്റെ ദേഹത്തുകൂടി പിന്നിൽനിന്നു വന്ന വാഹനം കയറിയിറങ്ങി തൽക്ഷണം മരിച്ചു.
അങ്കമാലിയിൽ ബദരിയ ഹോട്ടലി ൽ കാഷ്യറായ പറവൂർ മാഞ്ഞാലി മനക്കപ്പടി താമരമുക്ക് അഞ്ചാംപരുത്തിക്കൽ സ്വദേശി ഹാഷിമാണ് (52) മരിച്ചത്.
ജോലി കഴിഞ്ഞു വീട്ടിലേക്കു മടങ്ങവേ വെള്ളിയാഴ്ച രാത്രി 10.30 ന് നെടുമ്പാശേരി എംഎഎച്ച്എസ് സ്കൂളിനു സമീപമായിരുന്നു അപകടം. ഹാഷിമിനെ ഇടിച്ച വാഹനം നിർത്താതെ പോയി. പരേതനായ അബ്ദുൾ ഖാദർ-നഫീസ ദന്പതികളുടെ മകനാണ്. ഭാര്യ: ഷമീന. മക്കൾ: ഹിഷാം, ഹാഷിദ്.