തിരുവനന്തപുരം: വൈഎംസിഎ കേരള റീജൺ ചെയർമാനായി ജിയോ ജേക്കബ് സ്ഥാനമേറ്റു. നിലവിൽ വൈസ് ചെയർമാനായിരുന്നു. കണ്ണൂർ ജില്ലയിലെ ചെമ്പന്തൊട്ടി സ്വദേശിയാണ്. നിടിയേങ്ങ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, തലശേരി അതിരൂപത പാസ്റ്ററൽ കൗൺസിൽ മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.