കൊച്ചി: ഭാരതത്തിന്റെ മതേതരസ്വഭാവത്തെ ഹനിക്കുന്നവിധം ഉയര്‍ന്നുവരുന്ന പ്രവണതകളെ ഫലപ്രദമായി പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് കഴിയണമെന്ന് കെസിബിസി.
ഇന്ത്യന്‍ ഭരണഘടന വിഭാവന ചെയ്തതും ആമുഖത്തില്‍ പറഞ്ഞിട്ടുള്ളതുമായ സാഹോദര്യവും സമത്വവും മതേതരത്വവും നിലനിര്‍ത്തി ഐക്യത്തിനും അഖണ്ഡതയ്ക്കുംവേണ്ടി നിലകൊള്ളാനുള്ള പ്രതിജ്ഞ പുതുക്കാന്‍ ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തില്‍ കഴിയട്ടെയെന്നാശംസിക്കുന്നു.
ആസാദി കാ അമൃത് മഹോത്സവ് എന്ന പേരില്‍ നമ്മുടെ രാജ്യം വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുള്ളത് പൗരന്മാരുടെ ആഹ്ലാദം വര്‍ധിപ്പിക്കുന്നു. 75 വര്‍ഷങ്ങളിലൂടെ ഇന്ത്യക്ക് ഉണ്ടായിട്ടുള്ള വളര്‍ച്ച ലോകരാജ്യങ്ങള്‍ക്കു മുമ്പില്‍ ഇന്ത്യയുടെ യശസ് ഉയര്‍ത്തി.
ഓരോ ഇന്ത്യന്‍ പൗരനും അഭിമാനിക്കാന്‍ തക്കവിധം ശാസ്ത്രസാങ്കേതിക രംഗങ്ങളിലും കാര്‍ഷിക വ്യവസായ വ്യാപാര വിപണന രംഗങ്ങളിലും മറ്റു തലങ്ങളിലും വര്‍ധിതതോതില്‍ വളര്‍ച്ച നേടാനായത് വലിയ നേട്ടമാണ്.
എല്ലാറ്റിലുമുപരി ഇന്ത്യയുടെ ജനാധിപത്യ സംവിധാനം ലോകത്തിനുമുമ്പില്‍ മാതൃകയായി നിലനില്ക്കുന്നുവെന്നതും ഇന്ത്യന്‍ ജനതയുടെ ജനാധിപത്യബോധത്തെ വെളിപ്പെടുത്തുന്നുവെന്നും കെസിബിസി പ്രസിഡന്റും സീറോ മലബാര്‍സഭ മേജര്‍ ആര്‍ച്ച്ബിഷപ്പുമായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, വൈസ്പ്രസിഡന്റ് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍, സെക്രട്ടറി ജനറല്‍ ബിഷപ് ജോസഫ് മാര്‍ തോമസ് എന്നിവര്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
ബഫര്‍സോണ്‍-തീരദേശ വിഷയങ്ങളില്‍ നടപടി വേണം
കേരളത്തിലെ കര്‍ഷകരെ വലിയതോതില്‍ ബാധിക്കുന്ന ബഫര്‍സോണ്‍ പ്രഖ്യാപനം സംബന്ധിച്ച് ഉയര്‍ന്നിട്ടുള്ള ആശങ്കകളും ആധികളും പരിഹരിക്കാന്‍ സര്‍ക്കാര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പ്രയത്നിക്കണം. സുപ്രീംകോടതി നിശ്ചയിച്ചിട്ടുള്ള സമയപരിധിക്കുള്ളില്‍ കൃത്യമായ പഠനവിവരങ്ങളുടെ അടിസ്ഥാനത്തില്‍ സെന്‍ട്രല്‍ എംപവര്‍ കമ്മിറ്റിക്കു നല്‍കേണ്ട റിപ്പോര്‍ട്ട് യഥാസമയം നല്കാന് സര്‍ക്കാരിനു കഴിയണമെന്നും കെസിബിസി ആവശ്യപ്പെട്ടു.
സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല നടപടികള്‍ സത്വരമായി ഉണ്ടാകണം. തീരദേശത്തു വസിക്കുന്നവര്‍ സര്‍ക്കാരിനു മുന്നില്‍ ഉയര്‍ത്തിയിട്ടുള്ള കാര്യങ്ങളിലും ഫലപ്രദമായ ഇടപെടല്‍ ഉണ്ടാകണം. തീരശോഷണം സംബന്ധിച്ചു വിശദമായ പഠനം നടത്താനും അതിനുകാരണമായ കാര്യങ്ങള്‍ കണ്ടെത്തി പരിഹരിക്കാനും സര്‍ക്കാര്‍ തയാറാകണം.
മഴക്കാലത്ത് ജാഗ്രത വേണം
വര്ധിതതോതിലുള്ള മഴ 2018ലെ പ്രളയദുരിതത്തെ ഓര്‍മിപ്പിക്കുന്നു. സര്‍ക്കാര്‍ നല്കുന്ന മുന്നറിയിപ്പുകള്‍ അനുസരിച്ച് ജാഗ്രതയോടെയിരിക്കാന്‍ ജനങ്ങളും ശ്രദ്ധിക്കണം. മഴക്കാലക്കെടുതികള്ക്കൊപ്പം രോഗവ്യാപനത്തിനും സാധ്യതയുണ്ട്.
റോഡുകളുടെ ശോച്യാവസ്ഥ ദുരിതം വര്‍ധിപ്പിക്കുന്നു. സര്‍ക്കാര്‍ സംവിധാനങ്ങള്‍ സാഹചര്യങ്ങള്‍ക്കൊത്ത് ഉണര്‍ന്നു പ്രവര്‍ത്തിക്കണം. ജനങ്ങള്‍ ജാഗ്രത കൈവിടാതിരിക്കാന്‍ ശ്രദ്ധിക്കുകയും വേണം. സഭാസംവിധാനങ്ങളും സംഘടനകളും ജനങ്ങളുടെ രക്ഷക്കും സുരക്ഷിതത്വത്തിനുംവേണ്ടി ജാഗ്രതയോടെ പ്രവര്‍ത്തിക്കണം.