കൊച്ചി: കേരളസഭാനവീകരണത്തിനു സഹായകരമായവിധം അഞ്ചു കാര്യങ്ങള്‍ നടപ്പിലാക്കാന്‍ കെസിബിസി തീരുമാനിച്ചു. കേരളസഭാ നവീകരണം വ്യക്തിപരമായ നവീകരണത്തിലേക്ക് ഓരോ വിശ്വാസിയെയും നയിക്കണം.
● നാല്പതുദിന പ്രാര്ഥനാപരിത്യാഗ യജ്ഞം: 2022 സെപ്റ്റംബര്‍ ഒൻപത് മുതല്‍ ഒക്ടോബര്‍ 18 വരെയുള്ള നാല്പതുദിനങ്ങള് പ്രാര്ഥനാപരിത്യാഗദിനങ്ങളായി പ്രഖ്യാപിച്ചു. ആ ദിവസങ്ങളില്‍ ഓരോ രൂപതയും പ്രത്യേക ക്രമീകരണങ്ങളോടെ നാല്പതുദിന പ്രാര്ഥനാപരിത്യാഗ യജ്ഞം നടത്തണം.
● വിമലഹൃദയപ്രതിഷ്ഠ: ഒക്ടോബര്‍ മുഴുവന്‍ കൊന്തനമസ്കാരത്തോടെ മാതാവിന്റെ വിമലഹൃദയത്തിനു കേരളസഭയെ സമര്‍പ്പിക്കുന്നു. ഒക്ടോബര്‍ 31ന് ഓരോ രൂപതയിലും രൂപതാകത്തീഡ്രലില്‍ രൂപതാധ്യക്ഷന്‍ അര്‍പ്പിക്കുന്ന ദിവ്യബലിമധ്യേ രൂപതയെ വിമലഹൃദയത്തിന് പ്രതിഷ്ഠിക്കും. പിഒസിയില്‍ അര്‍പ്പിക്കുന്ന പൊന്തിഫിക്കല്‍ ദിവ്യബലിമധ്യേ കേരളസഭയെ വിമലഹൃദയത്തിനു പ്രതിഷ്ഠിക്കും.
● പൂര്ണദണ്ഡവിമോചനം: റോമിലെ അപ്പസ്തോലിക് പെനിറ്റന്‍ഷറിയുടെ അനുവാദത്തോടെ നാല്പതുദിന പ്രാര്ഥനാപരിത്യാഗ ദിനങ്ങളില്‍ കുമ്പസാരിച്ച് കുര്‍ബാന സ്വീകരിക്കുന്നവര്‍ക്കു പൂര്ണദണ്ഡവിമോചനം പ്രഖ്യാപിക്കും.
● വൈദികര്‍ക്കുള്ള പ്രത്യേക പ്രാര്‍ഥനാദിനം: വൈദികര്‍ക്കുവേണ്ടി മാത്രമായി ഏകദിന പ്രാര്‍ഥനാദിനം രൂപതാധ്യക്ഷന്മാര് പ്രഖ്യാപിക്കും.
● ഇടയലേഖനം: ഇക്കാര്യങ്ങള്‍ അറിയിക്കുന്നതിനായി ഓരോ രൂപതാധ്യക്ഷനും തന്റെ രൂപതയില്‍ ഇടയലേഖനം പുറപ്പെടുവിക്കും. മൂന്നുവര്‍ഷം നീണ്ടുനില്‍ക്കുന്ന നവീകരണയജ്ഞനത്തിനു രൂപതാപ്രതിനിധികളും സമര്‍പ്പിത സമൂഹപ്രതിനിധികളും കെസിബിസി കമ്മീഷന് അംഗങ്ങളും മൂന്നു വ്യക്തിസഭാകാര്യാലയങ്ങളുടെ പ്രതിനിധികളും ഉള്‍പ്പെടുന്ന മേല്‍നോട്ടസമിതി നേതൃത്വം നല്‍കുമെന്നും കെസിബിസി പ്രസിഡന്റും സീറോ മലബാര്‍സഭ മേജര്‍ ആര്‍ച്ച്ബിഷപ്പുമായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, വൈസ്പ്രസിഡന്റ് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍, സെക്രട്ടറി ജനറല്‍ ബിഷപ് ജോസഫ് മാര്‍ തോമസ് എന്നിവര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.