തിരുവനന്തപുരം: കേരള ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിലെ പ്ലാനറ്റാേറിയത്തിൽ വാർഷിക അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഒന്പതു മുതൽ 11 വരെയുള്ള തീയതികളിൽ പ്ലാനറ്റോറിയം പ്രവർത്തിക്കില്ല. ശാസ്ത്ര ഗാലറികളും മറ്റു സംവിധാനങ്ങളും പതിവുപോലെ പ്രവർത്തിക്കുമെന്ന് കേരള ശാസ്ത്ര സാങ്കേതിക മ്യൂസിയം അറിയിച്ചു.