കോഴിക്കോട്: സംസ്ഥാനത്തെ മാധ്യമ പ്രവർത്തകരുടെ ക്ഷേമത്തിനായി പ്രത്യേക ക്ഷേമനിധി ബോർഡ് രൂപീകരിക്കണമെന്ന് സീനിയർ ജേർണലിസ്റ്റ് ഫോറം സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു.
മാധ്യമ പ്രവർത്തകരുടെ പെൻഷൻ, അക്രഡിറ്റേഷൻ, ചികിത്സ, ഭവന നിർമാണ പദ്ധതി, തൊഴിൽ സുരക്ഷിതത്വം എന്നിവ ഈ ബോർഡിന്റെ പരിധിയിൽ ഉൾപ്പെടുത്തണമെന്ന് സമ്മേളനം അംഗീകരിച്ച പ്രമേയത്തിൽ ആവശ്യപ്പെട്ടു. സമ്മേളനത്തിന്റെ ഭാഗമായി വിവിധ പുരസ്കാരങ്ങൾ നേടിയ മുതിർന്ന മാധ്യമ പ്രവർത്തകരെ അനുമോദിച്ചു.