തിരുവനന്തപുരം: വീണ്ടും ഐഎഎസുകാരുടെ വകുപ്പുകളിൽ മാറ്റം വരുത്തി സർക്കാർ ഉത്തരവിറക്കി. സൈനികക്ഷേമം, പ്രിന്റിംഗ് ആൻഡ് സ്റ്റേഷനറി വകുപ്പുകളുടെ അധികചുമതല മുഖ്യമന്ത്രിയുടെ വിശ്വസ്തനായി അറിയപ്പെടുന്ന കെ.ആർ. ജ്യോതിലാലിനു നൽകി.
നിലവിൽ രാജു നാരായണ സ്വാമിയുടെ കൈവശമുണ്ടായിരുന്ന വകുപ്പുകളാണിത്. ഇതോടെ രാജു നാരായണ സ്വാമിക്ക് പാർലമെന്ററികാര്യ വകുപ്പിന്റെ ചുമതല മാത്രമായി. നിലവിൽ സുപ്രധാന ഗതാഗത, പൊതുഭരണ വകുപ്പുകളുടെ ചുമതലയും കെ.ആർ. ജ്യോതിലാലിനാണ്.