ബോളിവുഡ് താരം ഷാരൂഖ് ഖാനോട് സ്വയം ഉപമിച്ച് നടി കങ്കണ റണാവത്. തന്റെ വിജയഗാഥയെ ഷാരൂഖാന്റെ സിനിമാ ജീവിതവും വിജയങ്ങളുമായി താരതമ്യപ്പെടുത്തിയാണ് കങ്കണയുടെ ട്വീറ്റ്. "15 വർഷങ്ങൾക്ക് മുമ്പ് ഇന്നാണ് ഗ്യാങ്ങ്സ്റ്റർ പുറത്തിറങ്ങിയത്. എന്റെയും ഷാരൂഖ് ഖാൻ ജിയുടെയുമാണ് ഏറ്റവും വലിയ വിജയ ഗാഥകൾ.
പക്ഷേ ഷാരൂഖ് ഡൽഹിയിൽ നിന്നാണ്, കോൺവെന്റ് വിദ്യാഭ്യാസം ലഭിച്ച ആളാണ്, അദ്ദേഹത്തിന്റെ മാതാപിതാക്കൾക്ക് സിനിമയുമായി ബന്ധമുണ്ടായിരുന്നു. എനിക്ക് ഒരു ഇംഗ്ലീഷ് വാക്ക് പോലും സംസാരിക്കാൻ അറിയുമായിരുന്നില്ല, വിദ്യാഭ്യാസമില്ല, ഹിമാചലിലെ ഒരു കുഗ്രാമത്തിൽ നിന്നായിരുന്നു ഞാൻ വന്നത്.
സ്വന്തം അച്ഛനുമായും മുത്തച്ഛനുമായും യുദ്ധം ചെയ്തുകൊണ്ടാണ് ഓരോ നിമിഷവും കടന്നുപോയത്. അവർ എന്റെ ജീവിതം ദയനീയമാക്കി. 15 വർഷങ്ങൾക്കുശേഷവും ഇത്ര വിജയങ്ങൾക്ക് ശേഷവും ഓരോ ദിവസും നിലനിൽപ്പിനായി പോരാടിക്കൊണ്ടിരിക്കുകയാണ്. എന്നാൽ അതൊന്നും വ്യർഥമായില്ല. എല്ലാവർക്കും നന്ദി."-എന്നാണ് കങ്കണ ട്വീറ്റ് ചെയ്തത്. ഏതായാലും പതിവുപോലെ ട്രോളന്മാർ കങ്കണയുടെ ഈ ട്വീറ്റും ഏറ്റെടുത്തിരിക്കുകയാണ്