+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​ശി​യാ​യി സ​ച്ചി ആ​ദ്യം മ​ന​സി​ല്‍ ക​ണ്ട​ത് ബി​ജു മേ​നോ​നെ...

സ​ച്ചി​യു​ടെ സം​വി​ധാ​ന​ത്തി​ല്‍ ബി​ജു മേ​നോ​നും പൃ​ഥ്വി​രാ​ജും കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​യെ​ത്തി​യ ചി​ത്ര​മാ​യി​രു​ന്നു അ​യ്യ​പ്പ​നും കോ​ശി​യും. വ​ന്‍ വി​ജ​യ​മാ​ണ് സി​നി​മ നേ​ടി​യ​ത്. സി​നി​മ​യെ​ക
കോ​ശി​യാ​യി സ​ച്ചി ആ​ദ്യം മ​ന​സി​ല്‍ ക​ണ്ട​ത് ബി​ജു മേ​നോ​നെ...

സ​ച്ചി​യു​ടെ സം​വി​ധാ​ന​ത്തി​ല്‍ ബി​ജു മേ​നോ​നും പൃ​ഥ്വി​രാ​ജും കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​യെ​ത്തി​യ ചി​ത്ര​മാ​യി​രു​ന്നു അ​യ്യ​പ്പ​നും കോ​ശി​യും. വ​ന്‍ വി​ജ​യ​മാ​ണ് സി​നി​മ നേ​ടി​യ​ത്. സി​നി​മ​യെ​ക്കു​റി​ച്ച് ഒ​രി​ക്ക​ല്‍ ബി​ജു മേ​നോ​ന്‍ ന​ട​ത്തി​യ വെ​ളി​പ്പെ​ടു​ത്ത​ല്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു.

സി​നി​മ​യി​ല്‍ കോ​ശി എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് സ​ച്ചി ത​നി​ക്ക് ആ​ദ്യം ത​ന്ന​തെ​ന്ന് അ​യ്യ​പ്പ​ന്‍ നാ​യ​രെ അ​വ​ത​രി​പ്പി​ച്ച ബി​ജു മേ​നോ​ന്‍ പ​റ​ഞ്ഞു. ഒ​രു മാ​ധ്യ​മ​ത്തി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

ബി​ജു​മേ​നോ​ന്‍റെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ​യാ​യി​രു​ന്നു... അ​യ്യ​പ്പ​നും കോ​ശി​യും സി​നി​മ​യു​ടെ ക​ഥ സ​ച്ചി എ​ന്നോ​ട് പ​റ​യു​മ്പോ​ള്‍ ആ​ദ്യം ആ ​സി​നി​മ ചെ​റി​യ ഒ​രു ക്യാ​ന്‍​വാ​സി​ല്‍ ചെ​യ്യാ​നി​രു​ന്ന ചി​ത്ര​മാ​യി​രു​ന്നു. എ​ന്നാ​ല്‍ പി​ന്നീ​ട് ര​ഞ്ജി​ത്തേ​ട്ട​നും ശ​ശി​യേ​ട്ട​നും സി​നി​മ​യു​ടെ നി​ര്‍​മ്മാ​ണം ഏ​റ്റെ​ടു​ത്ത​പ്പോ​ള്‍ ചി​ത്ര​ത്തി​ന്‍റെ ക്യാ​ന്‍​വാ​സ് കു​റെ​കൂ​ടി വ​ലു​താ​യി.

സ​ച്ചി എ​ന്നോ​ട് ആ​ദ്യം ക​ഥ പ​റ​യു​മ്പോ​ള്‍ നീ ​കോ​ശി​യു​ടെ വേ​ഷം ചെ​യ്യാ​നാ​ണ് പ​റ​ഞ്ഞ​ത്. അ​യ്യ​പ്പ​ന്‍ നാ​യ​ര്‍ കു​റ​ച്ചു​കൂ​ടി പ്രാ​യ​മാ​യ ക​ഥാ​പാ​ത്ര​മാ​യ​തി​നാ​ല്‍ അ​തി​ന് യോ​ജി​ക്കു​ന്ന ആ​രെ​യെ​ങ്കി​ലും നോ​ക്ക​ണ​മെ​ന്ന് സ​ച്ചി പ​റ​ഞ്ഞു. പി​ന്നീ​ട് പ​ല​രോ​ടും ഇ​തി​നെ​ക്കു​റി​ച്ച് സം​സാ​രി​ക്കു​ക​യും ചെ​യ്തു- ബി​ജു​മേ​നോ​ന്‍ പ​റ​ഞ്ഞു.

എ​ന്നാ​ല്‍ പി​ന്നീ​ട് കോ​ശി​യാ​യി പൃ​ഥ്വി​രാ​ജും അ​യ്യ​പ്പ​ന്‍ നാ​യ​രാ​യി ബി​ജു മേ​നോ​നും എ​ത്തി. ചി​ത്രം വ​ന്‍ വി​ജ​യ​മാ​യി. ആ ​ചി​ത്ര​ത്തി​നു പി​ന്നാ​ലെ സി​നി​മാ പ്രേ​ക്ഷ​ക​ര്‍​ക്കു നൊ​മ്പ​ര​മാ​യി സ​ച്ചി എ​ന്ന പ്ര​തി​ഭ ഓ​ര്‍​മ​യാ​യി.