മലയാളത്തില്‍ നിരവധി ഹിറ്റ് ചലച്ചിത്ര ഗാനങ്ങള്‍ സമ്മാനിച്ച പ്രശസ്ത സംഗീത സംവിധായകന് മോഹന്‍ സിതാര ചലച്ചിത്ര സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നു. പുതുമുഖങ്ങളായ ഓം പ്രേം, അഭിന സേവ്യര്‍ എന്നിവരെ നായികാ നായകന്മാരാക്കി മോഹന്‍ സിതാര കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചിത്രമാണ് ഐആം സോറി.
ബിനോയ് ഇടത്തിനകത്ത്, മനു പോള്‍, വിഷ്ണു അങ്കമാലി തുടങ്ങിയവര്‍ക്കൊപ്പം പ്രമുഖരായ മലയാള തമിഴ് താരങ്ങളും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. മോ ഇന്റര്‍നാഷണല്‍ എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറില്‍ മോഹന്‍ സിതാര, ബിനോയ് ഇടത്തിനകത്ത്, സിന്ധു കെ, രാജേശ്വരി കെ .എസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ഈ മ്യൂസിക്കല്‍ ലൗ സ്റ്റോറിയുടെ ഛായാഗ്രഹണം രജിത് ടി. നന്ദനം നിര്‍വഹിക്കുന്നു.
സംഗീതവും പശ്ചാത്തല സംഗീതവും വിഷ്ണു മോഹന്‍ സിതാര നിര്‍വഹിക്കുന്നു. മലയാളം, തമിഴ്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലായി ഏഴോളം പാട്ടുകള്‍ ഈ ചിത്രത്തിലുണ്ട്. മലയാളത്തിലേയും ഹിന്ദിയിലേയും പ്രമുഖരാണ് ഗാനങ്ങള്‍ രചിച്ചിരിക്കുന്നത്. നവാഗതരായ ശ്രീ പാര്‍വതി, സ്നേഹ സാനു എന്നിവരാണ് ഗായകര്‍.
"20 വര്‍ഷത്തെ എന്റെ മോഹമാണ് ഒരു സിനിമ ചെയ്യണമെന്നത്. നാനൂറിലധികം സിനിമകള്‍ക്ക് സംഗീത സംവിധാനം നിര്‍വഹിച്ചിട്ടുണ്ട്. അവരുടെ സിനിമകള്‍ കണ്ടിട്ടാണ് സ്വന്തമായി സിനിമ ചെയ്യണമെന്ന് മോഹം ഉദിച്ചത്' -മോഹന്‍ സിതാര പറഞ്ഞു. തൃശൂര്‍, എറണാകുളം, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലാണ് പ്രധാന ലൊക്കേഷന്‍.