മോദി തന്റെ ജീവിതകാലം മുഴുവന്‍ രാജ്യത്തിന് വേണ്ടി രക്തവും വിയര്‍പ്പും ഒഴുക്കിയ ആളാണെന്ന് നടി കങ്കണ റണാവത്ത് പറയുന്നത്. എന്നാൽ ഇത്രയൊക്കെ ചെയ്തിട്ടും മോദിക്കെതിരെ വിലരുകള്‍ ഉയരുക മാത്രമാണെന്നാണാണ് കങ്കണ ട്വിറ്ററിൽ കുറിക്കുന്നത്.
‘മോദി ജി അദ്ദേഹത്തിന്റെ ജീവിതത്തിലെ എല്ലാ നിമിഷവും ഈ രാജ്യത്തിന് വേണ്ടി രക്തവും, വിയറപ്പും ഒഴുക്കി. എന്നിട്ട് അദ്ദേഹത്തിന് എന്താണ് ലഭിച്ചത്. അദ്ദേഹത്തിന് നേരെ വിരലുകള്‍ ഉയരുക മാത്രമാണ് ഉണ്ടാവുന്നത്. ഇങ്ങനെ ചെയ്യുന്ന ജനങ്ങളുടെ നേതാവാകാന്‍ ആരാണ് ആഗ്രിക്കുക? തിരികെ വെറുപ്പ് മാത്രം ലഭിക്കുന്ന ഒരു നേതാവാകാന്‍ എനിക്ക് താത്പര്യമില്ല’
നേരത്തെ രാജ്യത്തെ ഓക്സിജൻ ക്ഷാമത്തിനു കാരണം മരങ്ങൾ വച്ച് പിടിപ്പിക്കാത്തതാണെന്നുള്ള വിധത്തിൽ കങ്കണ പറഞ്ഞിരുന്നു. ആർഎസ്എസിന്റെ ഒരു വീഡിയോ പങ്കുവച്ച് താൻ സംഘിയായിരിക്കുന്നതിൽ അഭിമാനിക്കുന്നുണ്ടെന്നും കങ്കണ കുറിച്ചിരുന്നു.