പത്താം വിവാഹ വാർഷികത്തിൽ ഭാര്യയെ അഭിനന്ദിച്ച് നടൻ പൃഥ്വിരാജ്. കഴിഞ്ഞ 10 വർഷം തന്റെ കൂടെ കഴിഞ്ഞ സുപ്രിയ ഒരു മെഡലിന് അർഹയാണെന്നായിരുന്നു പൃഥ്വിയുടെ സോഷ്യൽ മീഡിയ പോസ്റ്റ്. ഒരു മികച്ച സുഹൃത്തിനെയും സോൾമേറ്റിനെയും പങ്കാളിയെയും ഒരു വ്യക്തിയിൽ കണ്ടെത്താൻ എല്ലാവർക്കും ഭാഗ്യമില്ല. ലോകം മുഴുവൻ ആഹ്ലാദിക്കുമ്പോൾ ഞങ്ങൾ ഒരുമിച്ച് ആഘോഷിച്ചു.
ലോകം മുഴുവൻ ഞങ്ങളെ വലിച്ചിഴയ്ക്കാൻ ശ്രമിച്ചപ്പോൾ ഞങ്ങൾ കൈകോർത്തു. എന്റെ കുഞ്ഞിന്റെ അമ്മ, എന്നെ ഒരുമിച്ചുനിർത്തുന്ന കരുത്ത്, കഴിഞ്ഞ 10 വർഷമായി എന്നോട് സഹകരിക്കുന്നതിന് ഈ സ്ത്രീ ഒരു മെഡലിന് അർഹയാണ്! ഐ ലവ് യു ! അടുത്ത പത്തിലേക്ക് എന്നായിരുന്നു പൃഥ്വിരാജിന്റെ പോസ്റ്റ്. നിരവധി ആളുകളാണ് ഇരുവർക്കും ആശംസകൾ അർപ്പിച്ച് പോസ്റ്റിന് താഴെ കമന്റുകൾ ഇടുന്നത്.
10 years ❤️ Not everyone is lucky enough to find a best friend, soulmate and partner all in the same person. We’ve...
Posted by Prithviraj Sukumaran on Sunday, 25 April 2021