തിരുവനന്തപുരം: സജി ചെറിയാന്റെ മന്ത്രിസ്ഥാനത്തുനിന്നുള്ള രാജിക്കത്ത് ഹൈദരാബാദിലുള്ള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാത്രിയോടെ അംഗീകരിച്ചു.ഇന്നലെ വൈകുന്നേരം രാജിക്കത്ത് മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് രാജ്ഭവനിൽ എത്തിച്ചിരുന്നു. വൈകാതെ തന്നെ ഇത് ഹൈദരാബാദിലേക്ക് അയച്ചു കൊടുത്തു. രാജി അംഗീകരിച്ചു വകുപ്പുകൾ മുഖ്യമന്ത്രിക്കു കൈമാറിയതായുള്ള വിജ്ഞാപനം പുറത്തിറക്കും.