പത്തനംതിട്ട: മല്ലപ്പള്ളിയിൽ കഴിഞ്ഞ ഞായറാഴ്ച സജി ചെറിയാൻ നടത്തിയ പ്രസംഗം വിവാദമായതോടെ സിപിഎം ഏരിയാ കമ്മിറ്റിയുടെ ഫേസ് ബുക്ക് പേജില്‍നിന്ന് ഇതു നീക്കി. ഞായറാഴ്ച വൈകുന്നേരം സിപിഎം മല്ലപ്പള്ളി ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിലാണ് മന്ത്രി വിവാദമായ പ്രസംഗം നടത്തിയത്.
ഏരിയാ കമ്മിറ്റിയംഗം കെ.പി. രാധാകൃഷ്ണന് അവതാരകനായി നടന്നുവരുന്ന പ്രതിവാര രാഷ്ട്രീയ നിരീക്ഷണം എന്ന പരിപാടിയുടെ നൂറാംവാരത്തിന്റെ അനുമോദനയോഗമായിരുന്നു വേദി. ഫേസ് ബുക്ക് പേജിലൂടെ മാത്രമായിരുന്നു പരിപാടി ലൈവായി നല്‍കിയിരുന്നത്.