തിരുവനന്തപുരം: രാജ്യത്തിന്റെ ഭരണഘടനയെയും അതിന്റെ ശിൽപ്പികളെയും അപമാനിച്ച സജി ചെറിയാൻ മന്ത്രിസ്ഥാനം രാജി വച്ചതുകൊണ്ടു മാത്രം പ്രശ്നം തീരുന്നില്ലെന്നും എംഎൽഎ സ്ഥാനവും രാജിവയ്ക്കണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ.
ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത നിയമസഭാ സമാജിക സ്ഥാനം രാജിവയ്ക്കേണ്ടത് അനിവാര്യമാണ്. ധാർമികമായും നിയമപരമായും എംഎൽഎ സ്ഥാനത്ത് തുടരാൻ സജി ചെറിയാന് അർഹതയില്ല.
ഇത്രയും ഗുരുതരമായ തെറ്റ് ചെയ്തിട്ടും പാർട്ടി രാജിവയ്ക്കാൻ ആവശ്യപ്പെടാത്തത് നിയമവിരുദ്ധമാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.