തിരുവനന്തപുരം: ഭരണഘടനയെ അപമാനിച്ച സജി ചെറിയാൻ എംഎൽഎ സ്ഥാനത്ത് തുടരാനും യോഗ്യനല്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി. രാജിവച്ച നടപടി സ്വാഗതാർഹമാണ്.
രണ്ടാം എൽഡിഎഫ് സർക്കാരിലെ ഒന്നാം വിക്കറ്റാണ് സജി ചെറിയാന്റെ രാജി. രണ്ടാം വിക്കറ്റ് ഉടൻ വീഴും. സ്വർണക്കടത്ത് കേസിൽ ആരോപണ വിധേയനായ ക്യാപ്റ്റന്റെ വിക്കറ്റും തെറിക്കുമെന്ന് സുധാകരൻ പരിഹസിച്ചു. എംഎൽഎ സ്ഥാനത്ത് തുടരാനും സജി ചെറിയാൻ യോഗ്യനല്ല.അക്കാര്യത്തിൽ നിയമ നടപടി ആലോചിച്ചു തീരുമാനിക്കുമെന്നും സുധാകരൻ പറഞ്ഞു.