കണ്ണൂർ: കേരളത്തിലെ ലത്തീൻ കത്തോലിക്കരുടെ ഉന്നത നയരൂപീകരണ ഏകോപനസമിതിയായ കേരള റീജൺ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ 39- ാമത് സംസ്ഥാന ജനറൽ അസംബ്ലി എട്ടു മുതൽ പത്തു വരെ കണ്ണൂരിൽ നടക്കും.
കണ്ണൂർ പയ്യാമ്പലത്തെ ഉർസുലൈൻ പ്രൊവിൻഷ്യലേറ്റ് കാമ്പസിൽ നടക്കുന്ന ജനറൽ അസംബ്ലി കെ.സുധാകരൻ എംപി ഉദ്ഘാടനം ചെയ്യുമെന്ന് കണ്ണൂർ രൂപത ബിഷപ് ഡോ. അലക്സ് വടക്കുംതല പത്രസമ്മേളനത്തിൽ അറിയിച്ചു.
ഉദ്ഘാടനചടങ്ങിൽ കെആർഎൽസിസി പ്രസിഡന്റ് ബിഷപ് ഡോ.ജോസഫ് കരിയിൽ അധ്യക്ഷത വഹിക്കും. കണ്ണൂർ ബിഷപ് ഡോ. അലക്സ് വടക്കുംതല അനുഗ്രഹപ്രഭാഷണം നടത്തും. കടന്നപ്പള്ളി രാമചന്ദ്രൻ എംഎൽഎ, കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ എന്നിവർ പ്രസംഗിക്കും. കെആർഎൽസിസി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, പുഷ്പ ക്രിസ്റ്റി തുടങ്ങിയവർ പ്രസംഗിക്കും. ‘സിനഡാത്മക കേരള ലത്തീന്‍ സഭ’ എന്നതാണ് ജനറല്‍ അസംബ്ലിയുടെ മുഖ്യ ചർച്ചാവിഷയം.
പത്രസമ്മേളനത്തിൽ മോൺ.ക്ലാരൻസ് പാലിയത്ത്, ഫാ. ലിനോ പുത്തൻവീട്ടിൽ, ആന്റണി നൊറോണ, രതീഷ് ആന്റണി എന്നിവരും പങ്കടുത്തു.