തിരുവനന്തപുരം: മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറിയെന്ന പരാതിയിൽ പി.സി.ജോർജിനെതിരേ മ്യൂസിയം പോലീസ് കേസെടുത്തു. ഐപിസി 509 വകുപ്പ് പ്രകാരമാണ് കേസ്. ജാമ്യം കിട്ടുന്ന വകുപ്പാണിത്. മാധ്യമപ്രവർത്തകയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്.
പി.സി. ജോർജിനെ സോളാർ തട്ടിപ്പ് കേസ് പ്രതിയുടെ പരാതിയെത്തുടർന്ന് പോലീസ് കഴിഞ്ഞ ദിവസം പീഡനശ്രമകേസിൽ അറസ്റ്റ് ചെയ്തപ്പോഴുണ്ടായ പെരുമാറ്റമാണ് കേസിനാധാരം. പരാതിക്കാരിയുടെ പേര് പരാമർശിച്ചത് സംബന്ധിച്ചുള്ള മാധ്യമപ്രവർത്തകയുടെ ചോദ്യത്തിനു മറുപടിയായി, ജോർജ് നടത്തിയ പരാമർശത്തിനെതിരേയാണ് മാധ്യമപ്രവർത്തക പോലീസിൽ പരാതി നൽകിയത്.