തിരുവനന്തപുരം: കേരളത്തിൽ നിന്നും ഉന്നത വിദ്യാഭ്യാസത്തിനായി വിദേശ സർവകലാശാലകളിൽ പോകുന്ന വരുടെ എണ്ണം ക്രമാതീതമായി വർധിച്ചിരിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് വിദ്യാഭ്യാസഹബ്ബ് സ്ഥാപിക്കണമെന്ന് കേരള കോണ്ഗ്രസ്-എം ചെയർമാൻ ജോസ് കെ മാണി എംപി.
പ്ലസ് ടു പാസായ വിദ്യാർഥികൾക്കായി വിവിധ രാജ്യങ്ങളിലെ വിദ്യാഭ്യാസ വിദഗ്ധരെ പങ്കെടുപ്പിച്ച് കേരള കോണ്ഗ്രസ് -എം സംസ്കാര വേദി സംഘടിപ്പിച്ച വെബിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ വിദ്യാർഥികൾക്ക് വിദേശ രാജ്യങ്ങളിലെ വിദ്യാഭ്യാസ സന്പ്രദായം മനസിലാക്കാനും വ്യാജ ഏജൻസികളുടെ തട്ടിപ്പുകളിൽ നിന്ന് രക്ഷപ്പെടുവാനും ഹബ്ബ് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വേദി പ്രസിഡന്റ് ഡോ. വർഗീസ് പേരയിൽ അധ്യക്ഷത വഹിച്ചു. എംജി സർവകലാശാല വൈസ് ചാൻസലർ ഡോ. സാബു തോമസ് മുഖ്യപ്രഭാഷണം നടത്തി. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ, ഡോ. സാബു ഡി. മാത്യു, ഡോ. എ .കെ. അപ്പുക്കുട്ടൻ, പ്രഫ.രഞ്ജു കൃഷ്ണൻ, അഡ്വ. അനിൽ കാട്ടാക്കട, അഡ്വ. മനോജ് മാത്യു, മായ സന്തോഷ്, എന്നിവർ പ്രസംഗിച്ചു.