കൊച്ചി: സംരക്ഷിതവനത്തിനു പുറത്തു ബഫർസോണായി സംരക്ഷിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്തെ കെട്ടിടങ്ങളുടെയും നിർമാണങ്ങളുടെയും കണക്കെടുക്കാൻ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്ററെ മുഖ്യമന്ത്രി ചുമതലപ്പെടുത്തിയതു പിൻവലിക്കണമെന്നു കത്തോലിക്ക കോൺഗസ് കേന്ദ്ര സമിതി ആവശ്യപ്പെട്ടു.
കൃഷിയിടങ്ങളിലും വനമേഖലയിലും സീറോ ബഫർ സോൺ എന്ന നിലപാടാണു സർക്കാരിനെങ്കിൽ സംരക്ഷിതവനത്തിനു പുറത്തുള്ള സ്ഥലത്തെ നിർമാണങ്ങളുടെ റിപ്പോർട്ട് എന്തിനാണു ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്ററെക്കൊണ്ട് തയാറാക്കിക്കുന്നത്? ഇപ്രകാരം കണക്കെടുക്കുന്നതു തത്സ്ഥിതി തുടരുവാൻ നിർദേശിക്കാനും തുടർന്നുള്ള എല്ലാ വികസനവും തടയുവാനുമുള്ള ഉദ്ദേശത്തോടെയുമാണെന്നു സംശയിക്കണം.
കേരള സർക്കാർ ബഫർ സോൺ വിഷയത്തിൽ കർഷകർക്കൊപ്പമാണെങ്കിൽ 2019ലെ ഇതുസംബന്ധിച്ച കാബിനറ്റ് തീരുമാനവും വനം-വന്യജീവിവകുപ്പ് ഉത്തരവും തിരുത്താൻ സർക്കാർ തയാറാകണം.
കൃഷിയിടങ്ങളും ജനവാസമേഖലയും ഒഴിവാക്കി ബഫർസോൺ അതിർത്തി നിശ്ചയിക്കുവാൻ അതത് മേഖലയിലെ പ്രാദേശിക സമിതികൾ രൂപീകരിക്കേണ്ടതാണ്. കേരളത്തിൽ ഒരു കിലോമീറ്റർ ബഫർസോൺ പ്രഖ്യാപിക്കാതിരിക്കാൻ കേരള സർക്കാർ ഉണർന്ന ു പ്രവർത്തിക്കണമെന്നും കത്തോലിക്ക ാ കോൺഗ്രസ് ആവശ്യപ്പെട്ടു.
പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലത്തിന്റെ അധ്യക്ഷതയിൽ ചേർന്ന നേതൃയോഗത്തിൽ ജനറൽ സെക്രട്ടറി രാജീവ് കൊച്ചുപറമ്പിൽ, തലശേരി അതിരൂപത പ്രസിഡന്റ് അഡ്വ, ടോണി ജോസഫ് , ഇടുക്കി രൂപത പ്രസിഡന്റ് ജോർജ് കോയിക്കൽ, മാനന്തവാടി രൂപത പ്രസിഡന്റ് കെ.പി സാജു, ഭാരവാഹികളായ ഡോ. ജോസ്കുട്ടി ജെ. ഒഴുകയിൽ, ബെന്നി ആന്റണി എന്നിവർ പ്രസംഗിച്ചു.