തിരുവനന്തപുരം: കർഷക കോണ്ഗ്രസ് സംസ്ഥാന പ്രസിഡന്റായി കെ.സി. വിജയനെ നിയമിച്ചു. കർഷക കോണ്ഗ്രസ് സംസ്ഥാന പ്രസിഡന്റായിരുന്ന ലാൽ വർഗീസ് കൽപകവാടി മാസങ്ങൾക്കു മുന്പു രാജിവച്ചിരുന്നു. ഈ സ്ഥാനത്തേയ്ക്കാണു കെ.സി. വിജയനെ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ നിയമിച്ചത്. കർഷക കോണ്ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, കണ്ണൂർ ഡിസിസി ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.