തിരുവനന്തപുരം: ജില്ലാ കളക്ടർമാരുടെ മാറ്റം സർക്കാർ പരിഗണിക്കുന്നു. പകുതിയോളം ജില്ലകളിലെ കളക്ടർമാർക്കു മാറ്റം വരുമെന്നാണു സൂചന. ഇന്നു ചേരുന്ന മന്ത്രിസഭയിൽ ഇക്കാര്യം പരിഗണിച്ചില്ലെങ്കിൽ അടുത്ത ആഴ്ചകളിലെ മന്ത്രിസഭ പരിഗണിക്കും.
പല ജില്ലാ കളക്ടർമാരും ഈ പദവിയിലെത്തിയിട്ട് ഏറെ നാളായി. കളക്ടർ എന്ന നിലയിലുള്ള ചിലരുടെ കാര്യശേഷിയിൽ സർക്കാരിന് അതൃപ്തിയുണ്ടെന്ന സൂചനയുമുണ്ട്. കളക്ടർമാരുടെ മാറ്റത്തിന്റെ ഭാഗമായി വിവിധ വകുപ്പുകളുടെ ഡയറക്ടർ തലത്തിലും മാറ്റം വരും.