കൊച്ചി: യേശുക്രിസ്തുവിന്റെ തിരുപ്പിറവിയെ അവഹേളിച്ചും ക്രൈസ്തവ മതവിശ്വാസത്തെ വ്രണപ്പെടുത്തിയും പ്രഭാഷണം നടത്തിയ ഇസ്ലാമിക മതപ്രഭാഷകന് വസീം അല്‍ ഹിക്കാമിക്കെതിരേ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
എറണാകുളം ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയുടെ നിര്‍ദേശത്തത്തുടര്‍ന്ന് കൊച്ചി സൈബര്‍ പോലീസാണു കേസ് രജിസ്റ്റര്‍ ചെയ്തത്. ബിജെപി നേതാവ് അഡ്വ. അനൂപ് ആന്റണിയാണ് പരാതിക്കാരന്. കഴിഞ്ഞ ക്രിസ്മസ് തലേന്നാണ് ഹിക്കാമി വിവാദപ്രഭാഷണം നടത്തിയത്.
പ്രസംഗത്തിനെതിരേ അനൂപ് ആന്റണി ഡിജിപിക്കും എറണാകുളം സൈബര്‍ സെല്ലിലും പരാതി നല്‍കിയെങ്കിലും കേസ് എടുത്തിരുന്നില്ല. തുടര്‍ന്ന് അദ്ദേഹം കോടതിയെ സമീപിക്കുകയായിരുന്നു. കോടതി നിര്‍ദേശിച്ചതോടെയാണ് പ്രതിക്കെതിരേ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോലീസ് തയാറായത്.