നെടുമ്പാശേരി: ഗൾഫിൽനിന്ന് അവധിക്ക് നാട്ടിലെത്തുമ്പോൾ ബാഗേജുകൾ ലഭിക്കാൻ കാലതാമസം നേരിടുന്നതായി പ്രവാസികൾ. സൗദി അറേബ്യ, ദുബായ് തുടങ്ങിയ ഗൾഫ് നാടുകളിൽ നിന്ന് എത്തുന്ന യാത്രക്കാർക്കാണ് ഈ ദുരിതം. പലർക്കും വിമാന കമ്പനികൾ അടുത്ത ദിവസമാണ് ബാഗേജ് എത്തിച്ചു നൽകുന്നത്.
ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ സ്കൂൾ അവധി ആയതിനാലും ബലിപ്പെരുന്നാൾ ആഘോഷിക്കാനുമായി നാട്ടിലേക്കു വരുന്നവരുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ഇതോടെ വിമാന ടിക്കറ്റ് നിരക്കിൽ നാലിരട്ടിയിലേറെയാണ് വർധന ഉണ്ടായിരിക്കുന്നത്.
തിരക്കു വർധിച്ചതോടെയാണ് ലഗേജ് ലഭിക്കാൻ താമസം നേരിട്ടു തുടങ്ങിയത്. വിമാന കമ്പനി തന്നെ ലഗേജുകൾ യാത്രക്കാരുടെ വീടുകളിൽ എത്തിച്ചു കൊടുക്കുകയാണിപ്പോൾ.