തിരുവനന്തപുരം: മാധ്യമപ്രവർത്തക പെൻഷൻ തുക ഇനത്തിൽ 1000 രൂപയുടെ പ്രഖ്യാപിച്ച വർധന നടപ്പാക്കുമെന്നു ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ അറിയിച്ചു. ഫണ്ടിന്റെ അപര്യാപ്തത കൊണ്ടാണ് തുകയിൽ കുറവു വരുത്തിയത്. കേരള പത്രപ്രവർത്തക യൂണിയൻ ഇതു സംബന്ധിച്ച ആശങ്ക അറിയിച്ചിരുന്നതായും തിരുവഞ്ചൂർ രാധാകൃഷ്ണന്റെ സബ്മിഷനു മറുപടിയായി മന്ത്രി അറിയിച്ചു.