കൊച്ചി: വാഹനവിതരണരംഗത്തെ പ്രമുഖരായ കുറ്റൂക്കാരന്‍ ഗ്രൂപ്പിന്റെ വിദ്യാഭ്യാസ സ്ഥാപനമായ കുറ്റൂക്കാരന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹ്യൂമന്‍ റിസോഴ്സ് ഡെവലപ്മെന്റ് (കെഐഎച്ച്ആര്‍ഡി) പുതിയ കാമ്പസില്‍ പ്രവര്‍ത്തനം ആരംഭിച്ചു.
നോര്‍ത്ത് പറവൂര്‍ മനക്കപ്പടിയില്‍ ആരംഭിച്ച കാമ്പസിന്റെ ഉദ്ഘാടനം കരുമാലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ശ്രീലത ലാലു നിര്‍വഹിച്ചു. കുറ്റൂക്കാരന്‍ ഗ്രൂപ്പ് സ്ഥാപകനായ കെ.പി. പോള്‍ തന്റെ ജീവനക്കാര്‍ക്ക് മികച്ച സ്കില്‍ ട്രെയിനിംഗ് നല്‍കുന്നതിനായി ആരംഭിച്ചതാണ് സ്ഥാപനം. പിന്നീട് മറ്റുള്ളവര്‍ക്കുകൂടി വിദഗ്ധ ട്രെയിനിംഗ് നല്‍കുന്നതിനായി കുറ്റൂക്കാരന്‍ ഫൗണ്ടേഷന് സ്ഥാപിച്ച് മുഴുവന്‍ സമയ കോഴ്സുകള്‍ ആരംഭിച്ചു. 34 വര്‍ഷമായി എറണാകുളം ഹൈക്കോടതിക്ക് സമീപം പ്രവര്‍ത്തിച്ചു വന്ന ഇന്‍സ്റ്റിറ്റ്യൂട്ടാണ് മനക്കപ്പടിയിലേക്ക് മാറ്റിയത്.
ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സിന്റെ മൂന്നുവര്‍ഷ ബിവോക്ക് ഡിഗ്രികളായ ഓട്ടോമൊബൈല്‍ സര്‍വീസ് ടെക്നോളജി, റീട്ടെയില്‍ മാനേജ്മെന്റ് (ഓട്ടോമൊബൈല്‍ റീട്ടെയിലിംഗ്), കേരള ഗവണ്മെന്റ് സര്‍ട്ടിഫിക്കറ്റ് കോഴ്സുകളായ രണ്ടുവര്‍ഷ മെക്കാനിക്കല്‍, ഓട്ടോമൊബൈല്‍, ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗ് എന്നിവ ഇവിടെ നടത്തിവരുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുമായി സഹകരിച്ച് വിവിധങ്ങളായ സൗജന്യ തൊഴിലധിഷ്ഠിത പരിശീലനങ്ങളും നടത്തുന്നുണ്ടെന്ന് കുറ്റൂക്കാരന്‍ ഫൗണ്ടേഷന് മാനേജിംഗ് ട്രസ്റ്റി ജോണ്‍ കെ. പോള്‍ പറഞ്ഞു.
കുറ്റൂക്കാരന്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറും ഫൗണ്ടേഷന് ട്രസ്റ്റിയുമായ നവീന്‍ ഫിലിപ്പ് അധ്യക്ഷത വഹിച്ചു. ഫൗണ്ടേഷന് മാനേജിംഗ് ട്രസ്റ്റി ഫ്രാന്‍സീസ് കെ. പോള്‍, ജോര്‍ജ് മേനാച്ചേരി, കെ.എം. ലൈജു, ജോണ്‍ വര്‍ഗീസ്, ഡോ. ബി. പ്രസന്നകുമാരി, ജില്‍ജ രാജേഷ്, ആര്. രാമചന്ദ്രന് നായര്‍, എം.എന്‍. രാജു, സ്റ്റെഫിന് ജോണ്‍ മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു.