കൊച്ചി: ബിവറേജസ് കോര്‍പറേഷന്റെയും കണ്‍സ്യൂമര്‍ ഫെഡറേഷന്റെയും കീഴിലുള്ള വിദേശ മദ്യവില്പന ശാലകളിലെ അബ്കാരി തൊഴിലാളികള്‍ക്ക് ഷോപ്പ്സ് ആന്‍ഡ് കൊമേഴ്സ്യല്‍ എസ്റ്റാബ്ളിഷ്മെന്റ് ആക്ട് പ്രകാരമുള്ള ഓവര്‍ടൈം, ഒരു മണിക്കൂര്‍ വിശ്രമസമയം തുടങ്ങിയ ആനുകൂല്യങ്ങള്‍ക്ക് അവകാശമുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി.