കൊച്ചി: അപസ്മാര രോഗത്തെക്കുറിച്ചുള്ള തെറ്റായ ധാരണകള്‍ക്കും അനാവശ്യ ഉത്കണ്ഠകള്‍ക്കും ഉത്തരമാവുകയാണ് മൂന്നു ഡോക്ടര്‍മാര്‍ ചേര്‍ന്നൊരുക്കിയ ‘മിഥ്യ’എന്ന ഹ്രസ്വചിത്രം.
അപസ്മാരമുള്ള സ്ത്രീക്ക് ആരോഗ്യമുള്ള കുഞ്ഞിനെ ഗര്‍ഭം ധരിച്ച് പ്രസവിക്കാനാകില്ലെന്നാണ് പൊതുവേയുള്ള ധാരണ. കാലങ്ങളായി സമൂഹം പിന്തുടരുന്ന ഈ മിഥ്യാധാരണ ദ്യശ്യാവിഷ്കാരത്തിലൂടെ പൊളിച്ചെഴുതുകയാണ് കോട്ടയം കാരിത്താസ് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം ഡോ. റെജി ദിവാകരനും സഹപ്രവര്‍ത്തകരും.
ഒരു അപകടത്തെത്തുടര്‍ന്നുള്ള ചികിത്സയ്ക്കിടെ അപസ്മാരം പിടിപെടുന്ന യുവതിയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. വിവാഹം നിശ്ചയിച്ചശേഷം അപസ്മാരം പിടിപെടുന്ന ഈ പെണ്‍കുട്ടിയെ വിവാഹം ചെയ്താലുണ്ടാകുന്ന പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി പ്രതിശ്രുതവരന്റെ മാതാപിതാക്കള്‍ വിവാഹത്തെ എതിര്‍ക്കുന്നതും, എതിര്‍പ്പ് അവഗണിച്ച് അതേ യുവതിയെ വിവാഹം കഴിച്ച് വിജയകരമായ ദാമ്പത്യം നയിക്കുന്നതും യുവതി ആരോഗ്യമുള്ള കുഞ്ഞിന് ജന്മം നല്കുന്നതുമാണ് ‘മിഥ്യ’മുന്നോട്ടുവയ്ക്കുന്ന കഥ.
ഡോക്ടേഴ്സ് ദിനമായ ജൂലൈ ഒന്നിന് യു ട്യൂബില്‍ റിലീസ് ചെയ്ത ചിത്രം മൂന്നു ദിവസത്തിനകം ആയിരക്കണക്കിനാളുകളാണ് ലൈക്ക് ചെയ്തത്. ഡോ. റെജിയുടെ കഥയില്‍ ന്യൂറോ സര്ജന് ഡോ. സരീഷ്കുമാര്‍, ന്യൂറോളജിസ്റ്റ് ഡോ. ജോസഫ് സെബാസ്റ്റ്യന്‍ എന്നിവര്‍ കഥാപാത്രങ്ങളായി. ഇവര്‍ക്കൊപ്പം ആശുപത്രിയിലെ മറ്റു നാലു സ്റ്റാഫും ചെറിയ വേഷങ്ങള്‍ ചെയ്തു. സോബിയാണ് സംവിധാനം നിര്‍വഹിച്ചത്. ഒപിയില്‍ വരുന്ന രോഗികളുടെ ആശങ്കകളുടെയും നാളിതു വരെയുള്ള ക്ലിനിക്കല്‍ അനുഭവങ്ങളുടെയും വെളിച്ചത്തിലാണ് ഈ ഉദ്യമമെന്ന് ഡോ. റെജി പറഞ്ഞു.