തിരുവനന്തപുരം: കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് സിംഗ് ഠാക്കൂർ ഇന്ന് കോഴിക്കോട്ടെത്തും. രാവിലെ എട്ടിനു മിഠായിത്തെരുവിൽ ശുചിത്വ യജ്ഞവുമായി ബന്ധപ്പെട്ട പരിപാടിയിൽ പങ്കെടുക്കും. തുടർന്ന് 10.30 ന് ചാലപ്പുറത്തെ കേസരി ഭവനിൽ നടക്കുന്ന ചടങ്ങിൽ ജന്മഭൂമി ദിനപത്രത്തിന്റെ കോഴിക്കോട് എഡിഷന്റെ പുതിയ ഓഫീസ് അദ്ദേഹം ഉദ്ഘാടനം ചെയ്യും.
അച്ചടി, ഇലക്ട്രോണിക് മാധ്യമങ്ങളിലെ ഉടമകളുമായും എഡിറ്റർമാരുമായും ഉച്ചയ്ക്ക് 12.30ന് മന്ത്രി കൂടിക്കാഴ്ച നടത്തും. ഉച്ചകഴിഞ്ഞ് നാലിന് ഗസ്റ്റ് ഹൗസിൽ വിവിധ സംഘടനാ പ്രതിനിധികളുമായി കേന്ദ്രമന്ത്രി കൂടിക്കാഴ്ച നടത്തും. അഞ്ചിന് കോഴിക്കോട്ടെ സ്പോർട്സ് അഥോറിറ്റി ഓഫ് ഇന്ത്യ പരിശീലന കേന്ദ്രം സന്ദർശിക്കുന്ന അദ്ദേഹം ഉദ്യോഗസ്ഥരുമായും, കായിക താരങ്ങളുമായും സംവദിക്കും. രാത്രി ഡൽഹിക്കു തിരിക്കും.