തിരുവനന്തപുരം: വിമാനയാത്രാ നിരക്കു വർധന പ്രവാസികൾക്കും ടൂറിസം മേഖലയ്ക്കും സൃഷ്ടിക്കുന്ന ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.
ആഭ്യന്തര സർവീസുകൾക്കും അന്താരാഷ്ട്ര സർവീസുകൾക്കും കോവിഡ് മഹാമാരിക്കാലത്തിന് മുൻപുള്ളതിനേക്കാൾ ഉയർന്ന നിരക്കാണ് കന്പനികൾ ഈടാക്കുന്നത്. ഇതു നാട്ടിലേക്ക് മടങ്ങാനിരിക്കുന്ന പ്രവാസികൾക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കും. നീണ്ട അടച്ചിടൽ കാരണം പ്രതിസന്ധിയിലായ കേരളത്തിന്റെ ടൂറിസം മേഖലയെയും ഇതു ബാധിക്കും. ഇത്തരം ആശങ്കകൾ മുൻനിർത്തി വിമാന യാത്രാനിരക്കിലെ കുത്തനെയുള്ള വർധന വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും കത്തിൽ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.