തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 3642 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. ഒന്പതു പേർ രോഗം ബാധിച്ചു മരിച്ചു. തിരുവനന്തപുരം ജില്ലയിലാണു കൂടുതൽ കോവിഡ് രോഗികൾ- 858. എറണാകുളമാണു തൊട്ടു പിന്നിൽ. 837 പേർക്കാണ് രോഗം പിടിപെട്ടത്.