കോഴിക്കോട്: ജനവാസ മേഖലയില്‍ മാലിന്യപ്ലാന്റ് സ്ഥാപിക്കുന്നതിനെതിരേ കോഴിക്കോട് ആവിക്കലില്‍ സംഘര്‍ഷം. പോലീസും സമരക്കാരും തമ്മില്‍ ഏറ്റുമുട്ടി. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിച്ചാര്‍ജും കണ്ണീര് വാതക പ്രയോഗവും നടത്തി. മൂപ്പതിലേറെ സമരക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
കഴിഞ്ഞ പത്തുദിവസമായി സമരം നടന്നുവരികയാണ്. ഇന്നലെ വെള്ളയില്‍, മൂന്നാലിങ്ങല്‍, തോപ്പയില്‍ വാര്‍ഡുകളില്‍ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ പകല്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നു. ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. ഇതിന്റെ ഭാഗമായി പ്രകടനം നടത്തിയവരും പോലീസും തമ്മിലാണ് ഇന്നലെ സംഘര്‍ഷമുണ്ടായത്.
സമരക്കാരെ തടയാന്‍ നൂറുകണക്കിന് പോലീസുകാരെ ആവിക്കലില്‍ പ്ലാന്റ് സ്ഥാപിക്കുന്ന സ്ഥലത്ത് വിന്യസിച്ചിരുന്നു. പ്രകടനവുമായെത്തിയ സമരക്കാരും പോലീസും തമ്മില്‍ ഉന്തും തള്ളും നടന്നു. പോലീസ് ഇവരെ അടിച്ചോടിച്ചു. പലവഴിക്ക് ഓടിപ്പോയ പ്രവര്‍ത്തകര്‍ വീണ്ടും സംഘടിച്ച് പ്ലാന്റ് സ്ഥാപിക്കാനുദ്ദേശിക്കുന്ന സ്ഥലത്തേക്ക് നീങ്ങി. അക്രമാസക്തരായ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിച്ചാര്‍ജ് നടത്തുകയും കണ്ണീര് വാതകം പ്രയോഗിക്കുകയുമായിരുന്നു.