കോട്ടയം: സോളാർ തട്ടിപ്പുകേസ് പ്രതിയുടെ പീഡനപരാതിയിൽ പി.സി. ജോർജിനെ അറസ്റ്റ് ചെയ്തതിനു പിന്നിൽ മുഖ്യമന്ത്രിയുടെ ഗൂഢാലോചനയെന്ന് മകൻ ഷോണ്‍ ജോർജ്. അഴിമതികൾ പുറത്തു വരുമെന്ന ആകുലതയിൽ അദ്ദേഹത്തിന് വിറളി പിടിച്ച് ഭ്രാന്തായിരിക്കുകയാണെന്ന് ഷോണ്‍ പറഞ്ഞു.
കേസിനു പിന്നിൽ പിണറായിയുടെ കളിയാണെന്നു പി.സി. ജോർജിന്റെ ഭാര്യ ഉഷയും ആരോപിച്ചു. പിണറായിയുടെ പ്രശ്നങ്ങളിൽ നിന്നു ശ്രദ്ധതിരിക്കണം, അതിനാണിത്. കേസിനെ ശക്തമായി നേരിടും, വരും ദിവസങ്ങളിൽ അതു കാണാമെന്നും ഉഷ പറഞ്ഞു. ഇതെല്ലാം രാഷ്ട്രീയവൈരാഗ്യമാണെന്നും മുഖ്യമന്ത്രിക്കു ചേരുന്ന ശൈലിയല്ല ഈ വേട്ടയാടലെന്നും ഉഷ പറഞ്ഞു.