പുത്തന്‍കുരിശ്: യാക്കോബായ സുറിയാനി സഭയ്ക്ക് രണ്ട് പുതിയ മെത്രാപ്പോലീത്തമാരെ വാഴിക്കാന്‍ ആകമാന സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം രണ്ടാമന് പാത്രിയര്‍ക്കീസ് ബാവ കല്പനയായി.
പാത്രിയര്‍ക്കീസ് ബാവായുടെ മലങ്കര അഫയേഴ്സ് സെക്രട്ടറി ഫാ. മര്‍ക്കോസ് ഏബ്രഹാം (ജോഷി-55), ഓസ്ട്രേലിയയിലെ പെര്‍ത്ത് സെന്റ് പീറ്റേഴ്സ് പള്ളി വികാരി ഫാ. ഗീവര്‍ഗീസ് കുറ്റിപറിച്ചേല്‍ (ഷിബു കെ.വൈ.-44) എന്നിവരാണ് പുതിയ മെത്രാപ്പോലീത്തമാർ. സ്ലീബാ പെരുന്നാള്‍ ദിനമായ സെപ്റ്റംബര്‍ 14ന് ലെബനോനിലുള്ള പാത്രിയര്‍ക്കാ ആസ്ഥാനത്ത് ഇരുവരുടെയും സ്ഥാനാരോഹണം നടക്കും.
അങ്കമാലി ഭദ്രാസനത്തിലെ കോതമംഗലം മേഖലയില്‍പ്പെട്ട ചെമ്പന്‍കുഴി സെന്റ് ജോണ്‍സ് യാക്കോബായ സുറിയാനി പള്ളി ഇടവകാംഗമായ ഫാ. മര്‍ക്കോസ് ഏബ്രഹാം കോതമംഗലം നീണ്ടപാറ ചെമ്പകശേരില്‍ സി.വി. ഏബ്രഹാം-ടി.യു. ഏലിയാമ്മ ദന്പതികളുടെ മകനാണ്.
ബിടെക് ബിരുദധാരിയായ ഇദ്ദേഹം എന്‍ജിനീയറായി ഏറെക്കാലം പ്രവർത്തിച്ചശേഷമാണ് വൈദികനായത്. ഫാ. ഗീവര്‍ഗീസ് കുറ്റിപറിച്ചേല്‍ സുല്‍ത്താന്‍ബത്തേരി മാടക്കര കുറ്റിപറിച്ചേല്‍ കെ.സി. യോഹന്നാൻ-കെ.ഒ. അന്നമ്മ ദന്പതികളുടെ മകനാണ്.
മലങ്കരക്കുന്ന് സെന്റ് തോമസ് പള്ളി ഇടവകാംഗം. സഹോദരങ്ങൾ: സൂസന് വര്‍ഗീസ്, കെ.യു. ഷാജി, കെ.വൈ. കുര്യാച്ചന്.