കൊച്ചി: ലോജിസ്റ്റിക്സ് സേവനദാതാക്കളായ മഹീന്ദ്ര ലോജിസ്റ്റിക്സ് ലിമിറ്റഡ് (എംഎല്‍എല്‍ ) ഡൈവേഴ്സ് ആന്‍ഡ് ഇന്‍ക്ലൂസിവ് (ഡിആന്ഡ്ഐ) ഉദ്യോഗാര്‍ഥികളുടെ നൈപുണ്യ വികസനത്തിന് പരിശീലനം ഒരുക്കുന്നു. ജിടിടി ഫൗണ്ടേഷനുമായി ചേര്‍ന്ന് രാജ്യത്തുടനീളമുള്ള വിവിധ മേഖലകളിലെ ഇരുനൂറോളം പേര്‍ക്കാണ് വിദഗ്ധ പരിശീലനം നല്‍കുക. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, ഡാറ്റ എന്‍ട്രി, ടെലി കോളിംഗ് തുടങ്ങിയവയിലാണ് പരിശീലനം.