കോട്ടയം: സെർവർ തകരാറിലായതോടെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ ഇടപാടുകൾ തടസപ്പെട്ടു. ഇതോടെ മാസാവസാന ദിവസമായ ഇന്നലെ ഉപയോക്താക്കൾ വലഞ്ഞു.
ഇന്നലെ ഉച്ചയോടെയാണ് സെർവർ പണിമുടക്കിയത്. വൈകുന്നേരമായിട്ടും തകരാർ പരിഹരിക്കാനായില്ല. മിക്ക സ്ഥാപനങ്ങളിലും ശന്പളം ഒന്നാം തീയതി നൽകുന്നതിനായി ഇന്നലെയാണ് പണം അടയ്ക്കേണ്ടത്.
സെർവർ തകരാർ മൂലം പണം അടയ്ക്കാൻ സാധിച്ചിട്ടില്ല. ഇതു മൂലം ഇന്നു പല സ്ഥാപനങ്ങളിലും ശന്പളം മുടങ്ങും.
വായ്പ തിരിച്ചടയ്ക്കാനുള്ള അവസാന ദിവസമായ ഇന്നലെ ബാങ്കിലെത്തിയ ഇടപാടുകാർക്കും പണം അടയ്ക്കാൻ സാധിച്ചില്ല. പലരും വൈകുന്നേരം വരെ കാത്തുനിന്നെങ്കിലും സെർവർ തകരാർ പരിഹരിക്കപ്പെടാത്തതിനാൽ ഇടപാടുകൾ നടത്താനാവാതെ മടങ്ങി. എസ്ബിഐയുമായി മറ്റു ബാങ്കുകൾക്കും ഇടപാടുകൾ നടത്താൻ കഴിഞ്ഞില്ല. ഇതോടെ പലരുടെയും ചെക്കുകളും മറ്റും പാസാക്കാൻ സാധിച്ചില്ല.
നെറ്റ് വർക്ക് തകരാർ മൂലം എടിഎം, യുപിഐ, ഓണ്‍ലൈൻ, ക്രെഡിറ്റ് കാർഡ് ഇടപാടുകളും തടസപ്പെട്ടു. തകരാർ ഇന്നു പരിഹരിക്കപ്പെടുമെന്നാണ് ബാങ്ക് അധികൃതർ പറയുന്നത്.