തിരുവനന്തപുരം: ബോണസ് പോയിന്റിനായി വിദ്യാർഥികൾക്കു നീന്തൽ സർട്ടിഫിക്കറ്റ് നൽകാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും ഇതു സംബന്ധിച്ച് ഇപ്പോൾ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി.
സർട്ടിഫിക്കറ്റ് നൽകാൻ ഒരു ഏജൻസിക്കും സർക്കാർ അധികാരം നൽകിയിട്ടില്ലെന്നും മന്ത്രി നിയമസഭയിൽ അറിയിച്ചു.ഈ വർഷത്തെ ബോണസ് പോയിന്റുകൾ സംബന്ധിച്ച് ഇതുവരെ തീരുമാനം കൈക്കൊണ്ടിട്ടില്ല. അവാസ്തവ പ്രചാരണങ്ങളിൽ വിദ്യാർഥികളും രക്ഷിതാക്കളും വഞ്ചിതരാകരുതെന്നും മന്ത്രി പറഞ്ഞു.